ചെന്നൈ: തൂത്തുക്കുടി വെടിവയ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റീസ് സി.റ്റി. സെല്വന്, ജസ്റ്റീസ് എ.എം. ബഷീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേസില്‍ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കസ്റ്റഡിയിലെടുത്ത ആറു പേരെ വിട്ടയക്കാനും കോടതി നിര്‍ദേശിച്ചു.
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനി പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തിനെതിരേ മേയ് അവസാനം പോലീസ് നടത്തിയ വെടിവയ്പ്പില്‍ പത്തിലധികം ആളുകള്‍ മരിച്ചിരുന്നു.