കല്‍പ്പറ്റ: ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരിച്ചു. വയനാട് ജില്ലയിലാണ് സംഭവം. കേണിച്ചിറ പരപ്പനങ്ങാടി സ്വദേശി കവളമാക്കല്‍ സജി ആണ് മരിച്ചത്. മാങ്ങാട്ട് അഭിലാഷാണ് സജിയെ ആക്രമിച്ചത്. ഇയാള്‍ ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വൈകുന്നേരം ആറരയോടെ ഇരുവരും ഒന്നിച്ചായിരുന്നുവെന്നും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് സംസാരത്തിനിടെ ഇരുവരും വഴക്കായി. ഇതിന് പിന്നാലെ വീട്ടില്‍ നിന്നിറങ്ങി.
തുടര്‍ന്ന് രാത്രി വീടിന് സമീപത്തെ റോഡില്‍ വെച്ച് വീണ്ടും വഴക്കിട്ടതിനെ തുടര്‍ന്ന് സജിയുടെ കൈയ്ക്ക് അഭിലാഷ് വെട്ടുകയായിരുന്നുവെന്നാണ് വിവരം.