മലപ്പുറം: വിവാഹ വാഗ്ദാനം നല്കി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. വാഴയൂര്‍ അഴിഞ്ഞിലം സ്വദേശിയായ 27കാരന് അര്ജുന് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്കോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
പ്രണയം നടിച്ച് വിവാഹ വാദ്ഗാനം നല്കി യുവാവ് പെണ്‍കുട്ടിയെ വശത്താക്കുകയായിരുന്നു. തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും ബന്ധുവീട്ടില്‍ വെച്ചും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാഴക്കാട് എസ് ഐ നൗഫലിന്റെ നേതൃത്വത്തില്‍ ഫറൂഖ് കോളജ് കുറ്റൂളങ്ങാടിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. പ്രതിയെ മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയില്‍ റിമാന്‍ഡ് ചെയ്തു.