വാഷിങ്ടണ്‍: മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട പെരുമ്പാമ്പിനെ ഷോപ്പിങ് മാളില്‍ കണ്ടെത്തി. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം നടന്നത്. മൃഗശാലയില്‍ നിന്നും കാണാതായ പാമ്പിനെ രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് ഷോപ്പിങ് മാളില്‍ കണ്ടെത്തിയത്.
മാള്‍ ഓഫ് ലൂസിയാനയില്‍ പുതിയതായി ആരംഭിച്ച ബ്ലൂ സൂ അക്വേറിയത്തിലാണ് 12 അടി നീളമുള്ള കാര എന്ന പെരുമ്പാമ്പിനെ പാര്‍പ്പിച്ചിരുന്നത്. കൂടിനുള്ളില്‍ നിന്നും കാണാതായി രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് കാരയെ കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് മാളിലെ ഷോപ്പിങ് സെന്ററിലെ സീലിങ് ഏരിയയില്‍ നിന്നും പാമ്പിനെ പിടികൂടിയത്. മൃഗശാലയിലെ ഉദ്യോഗസ്ഥരും ജോലിക്കാരും ആണ് പാമ്പിനെ കണ്ടെത്തിയത്. സീലിങ് ഏരിയയിലെ ഭിത്തിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും മൃഗശാലാ അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്.