കൊച്ചി: ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചെന്ന് പോലീസില്‍ പരാതി നല്കി യുവതി. തൃശൂര്‍ സ്വദേശിയായ നിര്‍മല്‍ മോഹന്‍ എന്നയാള്‍ക്കെതിരെയാണ് ഭാര്യയുടെ പരാതി. മുഖത്തടിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്തതായി യുവതി നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇയാളെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹം കഴിഞ്ഞ് ബെംഗളൂരുവില്‍ ഒരുമിച്ച് താമസം തുടങ്ങിയപ്പോള്‍ മുതല്‍ ഉപദ്രവിച്ചിരുന്നതയി യുവതി പരാതിയില്‍ പറഞ്ഞു. നിര്‍മല്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയായിരുന്നുവെന്നും യുവതി പറയുന്നു. നിര്‍മല്‍ കൊച്ചി ചെറായിയിലെ യുവതിയുടെ വീട്ടിലെത്തിയാണ് ക്രൂരമായി ഉപദ്രവിച്ചത്.
മുഖത്തടിച്ചു, ദേഹത്ത് ചവിട്ടി, നിര്‍ബന്ധിച്ച് കാല് നക്കിച്ചു, യുവതി പരാതിയില്‍ പറഞ്ഞു. കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നിര്‍മല്‍ മോഹനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.