കൊച്ചി: തെരുവില്‍ ഇറങ്ങേണ്ടി വന്നപ്പോഴും തളരാതെ കഷ്ടപ്പാടുകളില്‍ നിന്നും പഠിച്ച് ഇന്ന് മറ്റുള്ളവര്‍ക്കും പ്രചോദനമായി പോലീസുദ്യോഗസ്ഥയായി മാറിയ ആനി ശിവയെ അധിക്ഷേപിച്ച അഡ്വ. സംഗീത ലക്ഷ്മണയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സംഗീത ആനി ശിവയെ അധിക്ഷേപിച്ചത്.
ആനി ശിവയുടെ പരാതിപ്രകാരം കൊച്ചി സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി. നാരങ്ങാവെള്ളം വിട്ടുനടന്ന സ്ഥലത്ത് എസ്ഐ ആയി എത്തിയ ആനി ശിവക്ക് അഭിനന്ദപ്രവാഹങ്ങള് തുടരുന്നതിനിടെയായിരുന്നു സംഗീത ലക്ഷ്മണയുടെ അധിക്ഷേപകരമായ പോസ്റ്റ്.
പോസ്റ്റ് ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകന് അഡോഫിന്‍ മാമച്ചനാണ് പരാതി നല്‍കിയത്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ഡിപ്പാര്‍ട്മെന്റ് ആവശ്യപ്പെട്ടാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും ആനി ശിവ പ്രതികരിച്ചിരുന്നു. മുന്‍ ഐജി കെ ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ.