ജന്മദിനത്തില് മകന് സമ്മാനിച്ച കാര്‍ കണ്ട് തുള്ളിച്ചാടുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പുറത്ത് പാര്‍ക്ക് ചെയ്ത കാര്‍ തനിക്കുള്ള സമ്മാനമാണെന്ന് തിരിച്ചറിഞ്ഞതോടെ സന്തോഷം കൊണ്ട് മതിമറന്ന് തുള്ളിച്ചാടുകയായിരുന്നു ആ അമ്മ.
മകന്റെ സമ്മാനം കണ്ട് സന്തോഷിക്കുന്ന അമ്മയുടെ ദൃശ്യം പലരുടെയും കണ്ണുകള്‍ ഈറനണിയിക്കുന്നതാണ്. അമ്മയ്ക്കുള്ള സമ്മാനമാണെന്ന് പറയാതെ വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ കാണിക്കാന്‍ അമ്മയെ കൊണ്ടുപോകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
വെള്ള നിറത്തിലുള്ള കാറിനടുത്തേയ്ക്ക് ആകാംക്ഷയോടെ ആ അമ്മ നടന്നു നീങ്ങി. ശേഷം മകനോട് ആ കാര്‍ ആരുടേതാണെന്നും ചോദിച്ചു. ഇത് തന്റെ കാര്‍ അല്ലെന്നും അമ്മയുടേതാണെന്നും മകന് ചിരിച്ചുകൊണ്ട് മറുപടി നല്കി. ഇത് കേട്ട അമ്മ സന്തോഷം കൊണ്ട് അലറിവിളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
it's not a Benz or Bently coupe, but I bought my ma a car today. I love you crazy lady❤️ pic.twitter.com/2f99FfWaDg
— Lue.🎒 (@KhristianLue) May 26, 2021
ശേഷം മകനെ കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കുവയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ ഇതുവരെ 28 ലക്ഷം പേരാണ് കണ്ടത്. പലരും അമ്മ മകന് സ്നേഹത്തെ വാനോളം വാഴ്ത്തി കമന്റ് ചെയ്തു.