കോഴിക്കോട്: നാട് കോവിഡിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ്. ഈ കോവിഡ് കാലത്ത് മറ്റുള്ളവര്‍ക്കും കൈത്താങ്ങായി എത്തിയ ഒരുപാട് സുമനസ്സുകളെ നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ കൊവിഡ് പ്രതിരോധം തീര്‍ക്കാന്‍ പണം സ്വരൂപിച്ച് 10,000 മാസ്കുകള്‍ സംഭാവനയായി നല്‍കിയിരിക്കുകയാണ് സാധിക ശശിപ്രഭു എന്ന അഭിഭാഷക .
ന്യൂഡല്‍ഹി സ്വദേശിനിയായ ഇവര്‍ കോഴിക്കോടെത്തി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസിന് മാസ്ക്കുകള്‍ കൈമാറി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ആദ്യഘട്ടമാണ് മാസ്ക് ധരിക്കുക എന്നത്. ഇന്ത്യയില്‍ മാസ്ക് വാങ്ങാന്‍ കഴിവില്ലാത്ത പാവപ്പെട്ട മുഴുവന്‍ ജനങ്ങള്‍ക്കും മാസ്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇതിനോടകം ഇന്ത്യയില്‍ സാധിക വിതരണം ചെയ്തത് ആകെ 35,000 മാസ്കുകള്‍ ആണ്.
ഗ്രാമീണരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇവരുടെ പോരാട്ടം. ‘ മാസ്ക് ടു മാസസ്’ എന്ന ക്യാമ്പയിനിലൂടെയാണ് സാധിക പണം സ്വരൂപിക്കുന്നത്. ലണ്ടനിലെ കിങ്സ് കോളേജില്‍ നിന്നാണ് സാധിക നിയമബിരുദം നേടിയത്.