തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലുണ്ടാവും.
ലോക്ഡൗണ്‍ ഇളവുകളോടെ ഒരാഴ്ചകൂടി നീട്ടുമെന്നാണ് സൂചനകള്‍. ടിപിആര്‍ നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്രം കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത്. സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും.
സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നല്‍കിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. അടിസ്ഥാന, നിര്‍മാണ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.