പാറ്റ്ന: ബിഹാറില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയില്‍ കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ നളന്ദയിലാണ് സംഭവം. നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന ഉന്തു വണ്ടി ഉപയോഗിച്ചാണ് നളന്ദയിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകയത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സംഭവം വാര്‍ത്തയായതോടെ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിക്ക് ഇരുന്നൂറിലധികം വണ്ടികളുണ്ട്. എന്നിട്ടും എന്തിനാണ് മാലിന്യം ശേഖരിക്കുന്ന വണ്ടിയില്‍ കൊണ്ടുപോയതെന്ന് അന്വേഷിക്കുമെന്ന് ആശുപത്രിയിലെ സിവില്‍ സര്ജന് ഡോ സുനില്‍ കുമാര്‍ പറഞ്ഞു.
അതേസമയം ആശ്വാസം പകര്‍ന്ന് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ രേഖപ്പെടുത്തി. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ മുപ്പതിനായിരത്തോളമാണ്് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2,81,386 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,78,741 പേര് കൂടി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി.4,106 പേരാണ് കോവിഡ് മൂലം ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്.ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് മരണം 2,74,390 ആയി. രാജ്യത്ത് നിലവില്‍ 35,16,997 സജീവ രോഗികളുണ്ട്.
A #COVID19 patient's body was carried to the crematorium on a cart of Municipal Corporation in Bihar's Nalanda yesterday. pic.twitter.com/y3iA2yjlPp
— ANI (@ANI) May 17, 2021