ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന നല്കി നടന് രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത്. രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്തും ഭര്‍ത്താവ് വിശാഖനും കുടുംബവും ചേര്‍ന്നാണ് 1 കോടി രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
സൗന്ദര്യയും ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും നേരിട്ട് മുഖ്യമന്തി എം.കെ സ്റ്റാലിനെ പോയി കണ്ടാണ് 1 കോടി രൂപയുടെ ചെക്ക് കൈമാറിയത്. പണം കൈമാറിയ വിവരം സൗന്ദര്യ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
‘ഞാനും ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് 1 കോടി രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി’ -സൗന്ദര്യ ട്വിറ്ററില്‍ കുറിച്ചു.
My father-in-law Mr. S.S.Vanangamudi, husband Vishagan, his sister and I visited the honorable Chief minister @mkstalin sir this morning to hand over our contribution of 1cr for the chief ministers #CoronaReliefFund from our pharma company Apex laboratories, Makers of #Zincovit pic.twitter.com/jXDEIXaM3V
— soundarya rajnikanth (@soundaryaarajni) May 14, 2021