കൊച്ചി: നടനും മിമിക്രി കലാകാരനുമായ ജിനു കോട്ടയത്തിനെതിരെ കടുത്ത ആരോപണവുമായി കഴിഞ്ഞ ദിവസം ഭാര്യ തനുജ സി.എം രംഗത്തെത്തിയിരുന്നു. തന്നെയും മക്കളെയും ഉപേക്ഷിച്ച് ജിനു മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിക്കുകയാണെന്ന് തനൂജ പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയാണ് തനൂജ ഇക്കാര്യം തുറന്നുപറഞ്ഞത്.
ഇപ്പോഴിതാ തനുജ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജിനു കോട്ടയം. താന്‍ ആ വീട്ടില്‍ നിന്നു പോയിട്ടു കാലങ്ങളായെന്നും തന്നെയും തനുജയെയും നേരിട്ട് അറിയുന്നവര്‍ ജിനു ചെയ്തത് തെറ്റാണെന്ന് പറയില്ലെന്നും ജിനു ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
തനൂജയുടെ ഫേസ്ബുക്ക് കുറിപ്പ്
എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്… ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്… ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്.. എന്തു ചെയ്യണമെന്നറിയില്ല… നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല…
മകളുടെ മുഖം കാണുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുന്നില്ല… ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്…ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്…പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം..
എനിക്കെന്റെ ഭര്‍ത്താവിനേയും, എന്റെ മകള്‍ക്ക് അവളുടെ അച്ഛനേയും വേണം…’