കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കൊല്‍ക്കത്തയില്‍ പ്രതിഷേധ പോസ്റ്ററുകള്‍. അമിത് ഷാ എത്തുന്നതിന് മുമ്പായി കൊല്‍ക്കത്തയിലെ പ്രധാന നഗരങ്ങളില്‍ ‘ബിജെപി ഗോ ബാക്ക്’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്.
നഗരത്തിലെ പ്രധാന പ്രദേശങ്ങളില്‍ എല്ലാം പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. അമിത് ഷാ പങ്കെടുക്കുന്ന റാലി കടന്നു പോകുന്നതിനടുത്തുള്ള മായോ റോഡിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് കൊല്‍ക്കത്ത ബിജെപി യൂണിറ്റ് ആരോപിച്ചു. ചില പോസ്റ്ററുകളില്‍ ആന്റി ബംഗാള്‍ ബിജെപി ഗോ ബാക്ക് എന്നുമാണ് എഴുതിയിരിക്കുന്നത്.
തങ്ങളുടെ റാലിയെ തൃണമൂല്‍ കോണ്‍ഗ്രസ് ഭയക്കുന്നു എന്നതിനുള്ള വ്യക്തമായ ഉദാഹരണമാണിത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിയുടെ നല്ല ഭരണത്തെ കാത്തിരിക്കുകയാണ്.- വെസ്റ്റ് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഗോഷ് പറഞ്ഞു.
ജൂണില്‍ അമിത് ഷായുടെ സന്ദര്‍ശന സമയം പുരുലിയയിലും കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വെസ്റ്റ് വിഡ്നപൂരിലും ഇത്തരത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ അപമാനിക്കുന്ന പോസ്റ്ററുകള്‍ പതിച്ചിരുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ പറഞ്ഞു.