അഞ്ചാലുംമൂട്: രണ്ട് വയസ്സുള്ള മകളെ ഉപേക്ഷിച്ച് തമിഴ്നാട്ടുകാരനായ കാമുകനോടൊപ്പം പോയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ സ്വദേശിനിയായ യുവതിയും തമിഴ്നാട് സേലം സ്വദേശിയായ മോഹനപ്രസാദുമാണ് (22) അറസ്റ്റിലായത്.
തൃക്കരുവ സ്വദേശിയുടെ ഭാര്യയായ യുവതിയാണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മോഹനപ്രസാദിനൊപ്പം മകളെ ഉപേക്ഷിച്ച് നാടുവിട്ടത്. യുവതിയുടെ ഭര്‍ത്താവ് അഞ്ചാലുംമൂട് പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും തമിഴ്നാട് കുളത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു