ലഖ്നൗ: കോവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കെ ഓക്സിജന്‍ ലഭിക്കാതെ ഇതിനോടകം നിരവധി പേരാണ് ഉത്തരേന്ത്യയില്‍ മരിച്ചുവീണത്. എന്നാല്‍ യുപിയില്‍ ഓക്സിജന്‍ ക്ഷാമത്തെ പറ്റി ആരും മിണ്ടരുതെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്.
യോഗിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് സിദ്ധാര്‍ഥ്. ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുക തുടങ്ങിയവ ചെയ്യുന്ന ആശുപത്രികള്‍ അടച്ചു പൂട്ടുമെന്നാണ് യോഗി പറഞ്ഞത്. നല്ല മനുഷ്യനാണെന്നും നേതാവാണെന്നും നുണ പറഞ്ഞാല്‍ മുഖത്ത് അടി കിട്ടുമെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. യോഗി ഓക്സിജന്‍ ക്ഷാമമെന്ന് നുണ പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വാര്‍ത്ത പങ്കുവെച്ചായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. ഇതിന് മുമ്പ് സിദ്ധാര്‍ഥ് രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ മോദിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിസന്ധി തുടരവെയാണ് ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുന്ന ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ തീരുമാനമായിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസിന് ഇതിനുള്ള നിര്‍ദ്ദേശം യോഗി നല്കി കഴിഞ്ഞു.
സംസ്ഥാനത്തെ പൊലീസ് അധികൃതരുമായി ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗിലാണ് യോഗിയുടെ നിര്‍ദ്ദേശം. ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നും ആശുപത്രികള്‍ പൂഴ്ത്തിവെക്കുകയാണെന്നുമാണ് യോഗിയുടെ പക്ഷം. അതേസമയം, സമയം സംസ്ഥാനത്തെ നിരവധി ആശുപത്രി ഗേറ്റില്‍ ഓക്സിജന്‍ ലഭ്യമല്ല എന്നും രോഗികളെ എടുക്കുന്നില്ലെന്നും ബോര്‍ഡുകളുണ്ട്. സര്‍ക്കാര്‍ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കാതെയാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.