കല്‍പ്പറ്റ: കോവിഡ് ഇതിനോടകം കവര്‍ന്നെടുത്തത് നിരവധി ജീവനുകളാണ്. വയനാട് മാനന്തവാടിയില്‍ ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ച വാര്‍ത്ത നെഞ്ചിടിപ്പോടെയാണ് കേരളം കേട്ടത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെന്ററിലെ ലാബ് ടെക്നീഷ്യന് അശ്വതിയാണ് മരിച്ചത്.
വെറും 25 വയസ്സുമാത്രം പ്രായം. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന അശ്വതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്. മനസു നിറയ്ക്കുന്ന പുഞ്ചിരി സമ്മാനിച്ച് മരണത്തിലേക്ക് നടന്നകലുകയായിരുന്നു അശ്വതി.
മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അശ്വതിയുടേതായി പങ്കുവയ്ക്കപ്പെട്ട വിഡിയോയാണ് ഇപ്പോള്‍ കേരളക്കരയുടെ ഒന്നടങ്കം കണ്ണുനനയിക്കുന്നത്. ‘അപ്പോ പ്രാര്‍ത്ഥിക്കുക… അവിടെ ചെന്നിട്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയത്തില്ല. അവിടെ പോയിട്ട് എന്താ അവസ്ഥയെന്ന് നോക്കട്ടേ…’- എന്നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പുറപ്പെടും മുമ്പ് അശ്വതിയുടെ വാക്കുകള്‍.
വര്‍ക്കിംഗ് അറേഞ്ച് മെന്ന്റില് സുല്‍ത്താന്‍ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.കോവിഡ് ബാധിച്ച് ഇവരുടെ ആരോഗ്യനില അതീവഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.
താല്ക്കാലികാടിസ്ഥാനത്തില് സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അവര്‍. ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നു. അശ്വതിയുടെ മരണവാര്‍ത്ത മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരിക്കുകയാണ്.
അശ്വതിയുടെ വിയോഗത്തില്‍ വേദനയോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട കുറിപ്പ്:
പ്രാര്‍ത്ഥിക്കുക,
നോവായി അശ്വതിയുടെ യാത്രപറച്ചില്‍; വീഡിയോ
ഒരോ മരണവും ജീവിച്ചിരിക്കുന്നവര്ക്കുളള മുന്നറിപ്പാണ്.. നമ്മൊളൊരിക്കലെങ്കിലും ചിന്തിച്ചിടുണ്ടോ? ഈ ഭൂമിയില്‍ നിന്നു ഒരു മടങ്ങി വരവില്ലാത്ത യാത്രയേ കുറിച്ച്.. ദൈവം വളരെ കുറച്ച് സമയം മാത്രമേ നമുക്കു ഈ ഭൂമിയില്‍ തന്നിട്ടുള്ളൂ.. ആ സമയം ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ ജീവിതം നാം മറന്നു പോവുന്നു.
മതവും രാഷ്ട്രീയവും ജാതിയും പറഞ്ഞു മറ്റുള്ളവരെ വേദനിപ്പിച്ചും പരിഹസിച്ചും ജീവിച്ചിട്ട് നാം എന്തു നേടാം. ചെറിയ ഒരു വൈറസോ പ്രകൃതി ദുരന്തമോ മാത്രം മതിയാവും നാം എത്ര നിസാരരാണെന്ന് മനസ്സിലാവാ9..! വല്ലപ്പോഴും ഒ4ക്കുക.. ഈ ചെറിയ ജീവിതത്തില്‍ മറ്റൊരാളുടെ സന്തോഷത്തിന് കേവലം ഒരു പുഞ്ചിരിക്കെങ്കിലും നാം കാരണമായിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ വലുതൊന്നു0 ഈ ഭൂമിയില്‍ നമുക്കു ചെയ്യാനുമില്ല.. സത്യമാണ് ജീവിതം അതില്‍ സ്നേഹമാവട്ടെ സൌന്ദര്യം.. പ്രിയപ്പെട്ട സഹോദരിക്ക് ഹൃദയത്തില്‍ നിന്നും ഒരായിരം ആദരാഞ്ജലികള്‍