കല്‍പ്പറ്റ: താന്‍ ബിജെപി അനുഭാവിയല്ലെന്നും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം അറിഞ്ഞത് ടിവിയിലൂടെയാണെന്നും സി മണികണ്ഠന്. ബിജെപി മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് താന്‍ പിന്മാറുകയാണെന്നും മണികണ്ഠന് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി അവസരം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ബിജെപി നല്കിയ ഈ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന് അറിയിച്ചു. ജോലിയും കുടുംബവുമായി മുന്നോട്ടു പോകുവാനാണ് താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
”ഞാന്‍ ഒരു ബിജെപി അനുഭാവിയല്ല. ടി വിയിലൂടെ ആദ്യം പേര് കണ്ടപ്പോള്‍ മാറ്റെരാങ്കിലുമാണെന്നാണ് കരുതിയത്. എനിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ല, കക്ഷി രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കാനും താല്പര്യമില്ല. വയനാട് ജില്ലയിലെ കൂടുതല്‍ ജനസഖ്യയുള്ള ആദിവാസി പണിയ വിഭാഗത്തിലെ എന്റെ പേര് പരിഗണിച്ചതില്‍ ഒരു വയനാടുകാരന്‍ എന്ന നിലയില്‍ അഭിമാനിക്കാവുന്ന കാര്യമാണ്. എന്റെ ജോലിയുമായി മുന്നോട്ടുപോകാനാണ് താല്പര്യം. അതുകൊണ്ട് തന്നെ ബിജെപി നല്കിയ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ സ്നേഹത്തോടെ തിരസ്കരിക്കുകയാണ്.”- മണികണ്ഠന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി ബിജെപി നേതൃത്വം സി മണികണ്ഠനെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താന്‍ ചിന്തിച്ചിട്ടില്ലെന്നും തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കനിസരിച്ചുകൊണ്ടുള്ള ഒരു ജോലിയും ജീവിതവും മാത്രമാണ് ആഗ്രഹിച്ചതെന്നും മണികണ്ഠന് പറഞ്ഞു. നിലവില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ടീച്ചിംങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്ഠന്.