നേമം:ബിജെപിയുടെ ഗുജറാത്ത് ആണ് നേമം മണ്ഡലം എന്ന് കുമ്മനം രാജശേഖരന്. നേമത്ത് ബിജെപിക്ക് വെല്ലുവിളിയില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും കുമ്മനം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് കുമ്മനം രാജശേഖരനെ ബിജെപി പരിഗണിക്കുന്നുവെന്നാണ് സൂചന. അദ്ദേഹം നേമത്ത് വീടെടുത്ത് പ്രവര്‍ത്തനം തുടങ്ങിയതോടെ ഇത് ശക്തിപ്പെടുകയും ചെയ്തു. എന്നാല്‍ പലയിടത്തും കെട്ടിടം നോക്കിയെങ്കിലും ഒടുവില്‍ വീട് കിട്ടിയത് ശാസ്ത്രി നഗറിലാണെന്നും അത് നേമം മണ്ഡലത്തില്‍ ആയി പോയെന്നെയുള്ളൂവെന്നുമായിരുന്നു കുമ്മനത്തിന്റെ വിശദീകരണം.
‘മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ഇതുവരേയും തീരുമാനം എടുത്തിട്ടില്ല. രാഷ്ട്രീയത്തിന് അപ്പുറം സാംസ്കാരിക, ധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നയാളാണ് ഞാന്‍. പല സ്ഥലങ്ങളിലും വീട് നോക്കി. ഒടുവില്‍ വീട് കിട്ടിയത് ശാസ്ത്രീ നഗറിലാണ്. അത് നേമം മണ്ഡലത്തില്‍ ആയെന്നെയുള്ളു.
നേമത്ത് വീടെടുത്തത് കൊണ്ട് താന്‍ നേമം മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുവെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണ്. മറ്റൊന്നും പറയാനില്ല.’ കുമ്മനം രാജശേഖരന് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്, അത് കഴിഞ്ഞ് ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പ് ഇവയൊക്കെ പരിശോധിക്കുമ്പോള്‍ നേമം ബിജെപിയെ കൈവിട്ടിട്ടില്ല. നേമത്ത് ബിജെപിക്ക് യാതൊരു വെല്ലുവിളിയും ഇല്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.