ഹരിപ്പാട്: തലയില്‍ കുടുങ്ങിയ കുപ്പിയുമായി ദിവസങ്ങളോളം വലഞ്ഞ് തെരുവ് നായ. ആലപ്പുഴയിലെ മണ്ണാറശാലക്ക് സമീപമാണ് കുപ്പി തലയില്‍ കുടുങ്ങി വലയുന്ന തെരവു നായയെ കണ്ടത്. ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യു ടീം പ്രവര്‍ത്തകരാണ് നായയ്ക്ക് രക്ഷകരായെത്തിയത്.
മണ്ണാറശാലയ്ക്ക് വടക്ക് നരകത്ര കോളനിക്ക് സമീപത്തായാണ് അവശ നിലയിലായ തെരുവുനായയെ നാട്ടുകാര്‍ കണ്ടത്. തലയില്‍ കുപ്പി കുടുങ്ങിയതാനാല് നായയ്ക്ക് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ നായക്ക് കഴിഞ്ഞിരുന്നില്ല.
തുടര്‍ന്നാണ് നായ അവശനിലയിലായത്. നായയുടെ ദയനീയ അവസ്ഥ കണ്ട് സമീപവാസികളായ നാട്ടുകാരാണ് വിവരം ഹെര്‍ട്ട് പ്രവര്‍ത്തകരെ അറിയിച്ചത്. തലയില്‍ നിന്ന് കുപ്പി ഊരിയെടുക്കുന്നത് ശ്രമകരമായതോടെയാണ് റെസ്ക്യു ടീം എത്തിയത്.