നെയ്യാറ്റിൻകര: തലചായ്ക്കാനൊരു കൂരയില്ലാത്ത നിർധന കുടുംബത്തിന് കൈത്താങ്ങായി യൂത്ത്കെയർ. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലെ യൂത്ത് കെയർ നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂത്ത് കെയർ എന്ന ചാരിറ്റി ക്യാംപെയിനിന്റെ ഭാഗമായാണ് അതിയന്നൂർ പഞ്ചായത്തിലെ കൊച്ചുപള്ളിക്കു സമീപം മോഹനൻ-ലീല ദമ്പതികൾക്കായി നിനോ അലക്സിന്റെ നേതൃത്വത്തിൽ വീട് നിർമ്മാണം ആരംഭിച്ചത്.
തറക്കല്ലിടൽ ചടങ്ങിൽ ചാണ്ടിഉമ്മൻ, സോളമൻ അലക്സ്, ഫാ. ജോർജ് മെത്യാസ് തുടങ്ങിയവർ മുഖ്യാതിഥികളായി. സജീർ, വിനോദ് കോട്ടുകാൽ, ജില്ലാ പ്രസിഡന്റ് സുധീർ ഷാ, പ്രമോദ്, ചെങ്കൽ റെജി, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വിപി സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത, ജോസ് ഫ്രാങ്കഌൻ, ആർഎസ് അക്ഷയ്, കൗൺസിലർമാരായ സജിൻലാൽ, വിൻസെന്റ്, കുളത്തൂർ ശരത്, ഗ്രാമം പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.