പഴയങ്ങാടി: മാടായിപ്പാറയിലെ കൃഷിയിടമായ തവരത്തടത്തില്‍ വന്‍ തീപിടുത്തം. 15 ഏക്കറോളം സ്ഥലത്തെ കുറ്റിക്കാടുകളും കശുമാവുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു. ഇന്നലെ വൈകിട്ട് 3.30നാണ് തീപിടിത്തം ഉണ്ടായത്.
പയ്യൂന്നൂരില് നിന്നെത്തിയ അഗ്നിരക്ഷാ സേന, പഴയങ്ങാടി പോലീസ്, സമീപവാസികള്‍ എന്നിവര്‍ ചേര്‍ന്ന് 3 മണിക്കൂറോളം പ്രയത്നിച്ചാണ് തീയണയ്ക്കാന്‍ സാധിച്ചത്. 3ാം തവണയാണ് ഇവിടെ തീപിടുത്തം ഉണ്ടാകുന്നത്. തീപിടുത്തം പാറയിലെ പുല്മേടുകള്ക്കു വന്‍ ഭീഷണിയാണ് ഉണ്ടാക്കുന്നത്.