തലശ്ശേരി: അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കോടിയേരി മൂളിയില്നട സായി നിവാസില്‍ എം.കെ.ഷമിത്താണ് മരിച്ചത്. 44 വയസ്സായിരുന്നു. അപകടം സംഭവിച്ചയുടന്‍ തന്നെ ഷമിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ജോലി സ്ഥലത്തു നിന്നു താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ ഷമിത്ത് മരണപ്പെട്ടുവെന്നാണ് വിവരം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എം.കെ.ലക്ഷ്മണന്റെയും യമുനയുടെയും മകനാണ്.
ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പ്രതിഭ. മക്കള്‍: കാമിയ, ടാനിയ. സഹോദരങ്ങള്‍: സിന്ധു (എല്‍ഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, തലശേരി), ഷിജിത്ത് (അബുദാബി).