മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുടെ ടീഷര്‍ട്ട് ധരിച്ച് കര്ഷകന് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ
ബുല്‍ദാന ജില്ലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. രാജു തല്‍വാരെ(35) എന്ന യുവ കര്‍ഷകനാണ് കടക്കെണി മൂലം ആത്മഹത്യ ചെയ്തിരിക്കുന്നത്. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
തന്റെ കൃഷിയിടത്തെ മരത്തിലാണ് രാജു ആത്മഹത്യ ചെയ്തത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കൃഷിമന്ത്രി ഡോ. സഞ്ജയ് കുട്ടെയുടെ മണ്ഡലത്തിലാണ് കര്ഷകന് കടക്കെടി മൂലം ആത്മഹത്യ ചെയ്തിരിക്കുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് കര്ഷകന് ഇത്തരത്തില്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.