തിരുവനന്തപുരം: തെക്കന്‍ കേരളത്തിലുള്ള മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ് മൈസൂരുവിലേയ്ക്കുള്ള ട്രെയിന്‍ സര്‍വ്വീസ്. അത് ഇപ്പോള്‍ യഥാര്‍ത്ഥ്യമായിരിക്കുകയാണ്. കൊച്ചുവേളി ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസാണ് മൈസൂരുവിലേയ്ക്ക് നീട്ടുന്നത്.
ഇന്ന് രാവിലെ 10.30തോടെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അംഗദി, എന്നിവര്‍ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. റിസര്‍വേഷന്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. ലോക പ്രശസ്തമായ മൈസൂരു ദസറ ആഘോഷിക്കുന്ന ദിവസം തന്നെയാണ് മലയാളികള്‍ക്ക് റെയില്‍വെയുടെ സമ്മാനം ലഭിച്ചത്.
ചടങ്ങില്‍ മന്ത്രിമാരായ വി സോമണ്ണ, സി ടി രവി, പ്രതാപ് സിംഹ എംപി എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന ട്രെയിന്‍ മാണ്ഡ്യയില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. സെപ്റ്റംബര്‍ 30 മുതലാണ് പതിവ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.