കൊച്ചി: പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ട കൊച്ചി മരടിലെ നാല് ഫ്ളാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിഛേദിച്ചു. ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടി ആയിട്ടാണ് കെഎസ്ഇബി ഇത്തരത്തില്‍ ഒരു നീക്കം നടത്തിയിരിക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ കെഎസ്ഇബി വൈദ്യുതി വിഛേദിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്ഇബി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കെഎസ്ഇബി ഫ്ളാറ്റുകളിലെ വൈദ്യുതി വിഛേദിച്ചത്.
അതേസമയം വൈദ്യുതി വിഛേദിച്ചതില്‍ പ്രതിഷേധവുമായി ഫ്ളാറ്റ് ഉടമകള്‍ രംഗത്ത് എത്തി. കെഎസ്ഇബിയുടെ ഈ നടപടി അതിക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ഫ്ളാറ്റ് ഉടമകള്‍ പറഞ്ഞത്. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, പാചകവാതക കണക്ഷനുകള്‍ എന്നിവ ഞങ്ങള്‍ക്ക് വേണം. ഞങ്ങളും ഇന്ത്യന്‍ പൗരന്മാരാണ്, മനുഷ്യരാണ്. സര്‍ക്കാര്‍ ഇത്രയും ക്രൂരത കാണിക്കാന്‍ ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. ഞങ്ങള്‍ക്ക് നീതി വേണം എന്നുമാണ് ഫ്ളാറ്റ് ഉടമകള്‍ പറയുന്നത്.
താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ഫ്ളാറ്റുകളിലെ കുടിവെള്ളവും പാചകവാതക കണക്ഷനുകളും നാളെയോടെ വിഛേദിക്കണമെന്നാണ് നഗരസഭ വിവിധ വകുപ്പുകളോട നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇവ വിഛേദിച്ചത് കൊണ്ട് തങ്ങള്‍ ഇവിടെ നിന്ന് ഇറങ്ങി പോകുമെന്ന് ആരും കരുതേണ്ട എന്നാണ് ഫ്ളാറ്റ് ഉടമകള്‍ വ്യക്തമാക്കിയത്.