മുംബൈ: ‘നല്ല വാര്‍ത്ത’ ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍കേന്ദ്രമന്ത്രി പി ചിദംബരം അറസ്റ്റിലായതിനെ കുറിച്ചുള്ള എഎന്‍എക്സ് മീഡിയാ സഹസ്ഥാപക ഇന്ദ്രാണി മുഖര്‍ജിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. മുംബൈയില്‍ കോടതിക്കു പുറത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് ഇന്ദ്രാണിയുടെ പ്രതികരണം. ചിദംബരത്തിന്റെ അറസ്റ്റ് ‘നല്ല വാര്‍ത്ത’യാണെന്നാണ് അവര്‍ പ്രതികരിച്ചത്.
ഐഎന്‍എക്സിന്റെ സഹസ്ഥാപകയായ ഇന്ദ്രാണി നിലവില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയാണ്. ഐഎന്‍എക്സ് മീഡിയാ കേസില്‍ ഇന്ദ്രാണി മാപ്പുസാക്ഷിയായതോടെയാണ് ചിദംബരത്തിന്റെ അറസ്റ്റിലേയ്ക്ക് വഴിവെച്ചത്.
2007ലാണ് ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്ന് ഐഎന്‍എക്സ് മീഡിയ സ്ഥാപിച്ചത്. ഇവര്‍ക്ക് അനുവദനീയമായതിലും കൂടുതല്‍ വിദേശനിക്ഷേപം ലഭിക്കാന്‍ ചിദംബരം വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
Indrani Mukerjea, who turned approver in INX Media case, on being asked about arrest of P Chidambaram: It's good news that P Chidambaram has been arrested. (file pic) pic.twitter.com/McwrbOUZTP
— ANI (@ANI) August 29, 2019