കോട്ടയം: വളര്‍ത്തുപൂച്ചയെ അയല്ക്കാരന് കൊന്നുതിന്നെന്ന് പരാതിപ്പെട്ടിട്ടും അധികൃതര്‍ നടിപടിയൊന്നുമെടുത്തില്ലെന്ന് പരാതി. എസ്എച്ച് മൗണ്ട് കദളിമറ്റത്തില്‍ സഞ്ജു സ്റ്റീഫനാണ് പരാതിയുമായി ഗാന്ധിനഗര്‍ പോലീസിനെ സമീപിച്ചത്. പരാതി നല്‍കിയിട്ടും സംഭവം ഒരു തമാശ പോലെയാണ് പോലീസ് കണ്ടതെന്നും ഇയാള്‍ പറയുന്നു.
തന്റെ രണ്ട് വളര്‍ത്തു പൂച്ചകളെയും അയല്ക്കാരന് വെടിവെച്ചെന്നാണ് സഞ്ജുവിന്റെ ആരോപണം. ഒരുപൂച്ച തിരികെ വീട്ടിലെത്തി. എന്നാല്‍ ഇതിന്റെ വയറിന് വെടിയേറ്റിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഒരുദിവസം കഴിഞ്ഞ് ഇത് ചത്തു. തുടര്‍ന്നാണ് സഞ്ജു പരാതിയുമായി പോലീസിനെ സമീപിച്ചത്.
പോലീസ് എതിര്‍കക്ഷിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും ‘നീയെന്തിനാണ് വെടിവെച്ച് കൊന്നത്, വിഷം വെച്ച് കൊന്നാല്‍ പോരായിരുന്നോ’ എന്ന രീതിയിലാണ് സംസാരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം പോലെയുള്ള നടപടി സ്വീകരിക്കാനും പോലീസ് താല്പര്യമെടുത്തില്ലെന്നും സഞ്ജു പറയുന്നു.
എന്നാല്‍ അന്വേഷണത്തില്‍ എതിര്‍കക്ഷിയെ സംശയിക്കാനുള്ള കാരണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ഗാന്ധി നഗര്‍ സിഐ അനൂപ് ജോസ് പറഞ്ഞത്. എതിര്‍കക്ഷിയുടെ കൈയില്‍ ലൈസന്‍സ് ആവശ്യമില്ലാത്ത തോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആനിമല്‍ ഹസ്ബന്‍ട്രി ഓഫീസിലും ഫ്രണ്ട്സ് ഓഫ് ആനിമല്‍ സംഘടനയ്ക്കും സഞ്ജു പരാതി നല്‍കിയിട്ടുണ്ട്.