ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന സ്ത്രീ മരിച്ചു. ഗുരേസില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്താണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ത ചികിത്സയ്ക്കായി ബന്ധിപൊറയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം, സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ എല്ലാവരും ഭയത്തിലാണെന്നും സര്‍ക്കാര്‍ എത്രയും വേഗം സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.