ഹൈദരാബാദ്: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രതികാരം ചെയ്ത ഭര്‍ത്താവ് പിടിയില്‍ പെഞ്ചര്ല രവീന്ദര്‍ എന്നയാളാണ് പിടിയിലായത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് അനുവാദമില്ലാതെ തുറന്ന് കമന്റുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തെന്ന ഭാര്യയുടെ പരാതിയില്‍ ഹൈദരാബാദ് സൈബര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവിന്റെ ഫേസ്ബുക്ക് ചാറ്റില്‍നിന്ന് ഭാര്യ പരസ്ത്രീ ബന്ധം കണ്ടെത്തിയതോടെയാണ് ഇരുവരുടെയും വിവാഹ ബന്ധം വഷളായത്. ഇയാള്‍ക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ വേര്‍പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങി.
ഇതില്‍ ക്ഷുഭിതനായ പെഞ്ചര്ല രവീന്ദര്‍ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയുടെ നഗ്ന ചിത്രങ്ങളും ഇതോടൊപ്പം ചേര്‍ത്തു. തുടര്‍ന്നാണ് ഭാര്യ പരാതി നല്‍കിയത്.