കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് പുതിയൊരാളെ കണ്ടെത്താന്‍ ആഗസ്റ്റ് ആദ്യവാരത്തില്‍ പ്രവര്‍ത്തക സമിതി ചേരാന്‍ ആലോചന. ഇതുവരെ നടത്തിയ ചര്‍ച്ചകളില്‍ അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു. ഇതേതുടര്‍ന്നാണ് നീക്കം. പ്രവര്‍ത്തക സമിതിയിലും സമവായമായില്ലെങ്കില്‍ വോട്ടെടുപ്പിലേക്ക് കടന്നേക്കാം.
രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞങ്കിലും ആ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കര്‍ണാടക പ്രതിസന്ധിയും കഴിഞ്ഞ് നേതാക്കള്‍ ഡല്‍യില്‍ തിരിച്ചെത്തിയിട്ടും പ്രവര്‍ത്തക സമിതി ചേരാത്തതിനെ തുടര്‍ന്ന് നേതാക്കളും അണികളും അതൃപ്തി രേഖപ്പെടുത്തി. പ്രതിഷേധം ശക്തമാകുന്നതിനാല്‍ ആഗസ്റ്റ് ആദ്യവാരം പ്രവര്‍ത്തക സമിതി യോഗം ചേരാനാണ് ആലോചന.