കുരുക്ഷേത്രയിലെ വെള്ളം കയറിയ തെരുവില്‍ നിന്നു കൊണ്ട് ടിവി ജേണലിസ്റ്റുകളെ വെല്ലുന്ന രീതിയില്‍ വെള്ളപ്പൊക്കത്തെക്കുറിച്ച് ആധികാരികമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്കൂള്‍ കുട്ടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ചിഗുരു പ്രശാന്ത് പങ്കുവെച്ച കുട്ടി റിപ്പോര്‍ട്ടറുടെ വീഡിയോ വലിയ രീതിയിലാണ് പ്രചരിച്ചത്.
വെള്ളം കയറിയ തെരുവില്‍ നിന്നുകൊണ്ട് ഒരു കൈയില്‍ ഒരു നീളന്‍ വടിയേന്തി മറുകൈയില്‍ മൈക്ക് ഉണ്ടെന്ന് തോന്നിപ്പിക്കും പോലെ കൈ ചുരുട്ടിപ്പിടിച്ചാണ് കൊച്ചു റിപ്പോര്‍ട്ടര്‍ ഹിന്ദിയില്‍ വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഒരു പ്രൊഫഷനലിനെപ്പോലെയാണ് റിപ്പോര്‍ട്ട് ചെയ്ത പെണ്‍കുട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്.
”വെള്ളം അതിവേഗമാണ് ഒഴുകിയെത്തുന്നത്. ദയവായി ഇത് കാണൂ. വെള്ളത്തിന്റെ ശക്തമായ ഒഴുക്കു മൂലം എനിക്ക് നന്നായി നടക്കാനാകുന്നില്ല. ആ വീട്ടിലേക്ക് നോക്കൂ. അവിടെ ഒരുപാടുവെള്ളമുണ്ട്. വെള്ളം വീട്ടിലേക്ക് കയറുന്നതു തടയാനായി സിമന്റ് കട്ടകളടങ്ങിയ ചാക്ക് ഉപയോഗിച്ചിട്ടുണ്ട്”. ഇങ്ങനെയായിരുന്നു പെണ്‍കുട്ടിയുടെ റിപ്പോര്‍ട്ടിങ്. എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
In Haryana school girl from #Kurukshetra is reporting live during rainfall from her neighbourhood about the water logging problem. I hope her voice will reach to the authorities @cmohry @mlkhattar .No doubt she has outsmarted all TV journalists in her stint ! pic.twitter.com/5QE82hjkQU
— Chiguru Prashanth (@prashantchiguru) July 20, 2019