വയനാട്: മദ്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആദിവാസി യുവതിയെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വയനാട്ടിലെ വൈത്തിരിയിലെ ചുണ്ടേല്‍ വട്ടക്കുണ്ട് കോളനിയിലെ ലീലയെ കൊലപ്പെടുത്തിയ കേസില്‍ ബത്തേരി നമ്പിക്കൊല്ലി കോളനിയിലെ ബസവരാജാണ് എട്ട് മാസത്തിന് ശേഷം പിടിയിലായത്.
2018 ഡിസംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. ബസവരാജയും ലീലയും ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇതിനിടെ മദ്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബസവരാജ് ലീലയെ അടിച്ചു കൊലപ്പെടുത്തുകയും ശേഷം ഒളിവില്‍ പോവുകയും ചെയ്തു. വീടിന് സമീപത്തുവെച്ചാണ് ഇവരുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
തുടര്‍ന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ കര്‍ണാടകയില്‍ വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. എരുമാട് മങ്കര കോളനിയിലെ വെള്ളു എന്നയാളെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഏഴ് വര്‍ഷം തടവ് അനുഭവിച്ച ആളാണ് ബസവന് എന്ന് പോലീസ് പറഞ്ഞു.