ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരനുമായ ആനന്ദ് കുമാറിന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. 400 കോടി രൂപ വിലവരുന്ന നോയിഡയിലുള്ള ഏഴ് ഏക്കര്‍ സ്ഥലമാണ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്.
ആനന്ദ് കുമാര്‍, ഭാര്യ വിചിത്ര ലത എന്നിവര്‍ ബിനാമികളുടെ പേരുകളില്‍ സ്വന്തമാക്കിയ സ്വത്തുവകകളാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. അടുത്തിടെ ആനന്ദ് കുമാറിനെ ബിഎസ്പി ദേശീയ ഉപാധ്യക്ഷനായി മായാവതി നിയമിച്ചിരുന്നു.
ആദായനികുതി വകുപ്പിന് പുറമെ കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആനന്ദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. നോട്ട് അസാധുവാക്കപ്പെട്ട സമയത്ത് ബാങ്ക് അക്കൗണ്ടില്‍ 1.43 കോടി രൂപ നിക്ഷേപിച്ചത് വിവാദമായിരുന്നു. 2014 ല്‍ നല്കിയ വിവരങ്ങള്‍ അനുസരിച്ച് 1316 കോടിയുടെ ആസ്തിയാണ് ഇയാള്‍ക്കുള്ളത്.