ചന്ദ്രപുര്‍: മഹാരാഷ്ട്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിനെ പുലി എടുത്തുകൊണ്ടുപോയി കടിച്ചുകൊന്നു. ഒമ്പതു മാസം മാത്രം പ്രായമുള്ള കുഞ്ഞാണു പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണു സംഭവം.
മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പുലി എടുത്ത് കൊണ്ട് പോവുകയായിരുന്നു. ഉറക്കത്തിലായിരുന്ന മാതാപിതാക്കള്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോയത് അറിഞ്ഞില്ല.
പിന്നീട് കുഞ്ഞിനെ കാണാതായതോടെ നടത്തിയ തെരച്ചിലില്‍ നടത്തിയപ്പോള്‍ വീടിന് അടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വനത്തിന് തൊട്ടടുത്തായിരുന്നു ഇവരുടെ വീട്.പുലിയുടെതിന് സമാനമായ മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടെത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.