പാലക്കാട്: പ്രസവിച്ച ഉടനെ കുഞ്ഞിനെ കാട്ടില്‍ എറിഞ്ഞ കേസില്‍ അമ്മയ്ക്ക് 5 വര്‍ഷം കഠിന തടവും 10,000രൂപ പിഴയും ശിക്ഷ. അഗളി കൊട്ടമേട് സ്വദേശിനി മരതക (52)ത്തെയാണു പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. കുഞ്ഞിനെ പുഴുവരിച്ച നിലയില്‍ പിന്നീട് കണ്ടെത്തുകയുണ്ടായി. 2012 ഓഗസ്റ്റ് 15നാണു കേസിനാസ്പദമായ സംഭവം.
പ്രസവിച്ച ഉടന്‍ മരതകം ഭൂതിവഴി ഊരിനടുത്തുള്ള കാട്ടിലെ തോട്ടിലേക്കു പെണ്‍കുട്ടിയെ എറിയുകയായിരുന്നു. ഏകദേശം 12 അടിയോളം താഴ്ചയിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്. രണ്ട് ദിവസം കാട്ടില്‍ ജീവനോടെ കിടന്ന കുഞ്ഞിനെ ആടുമേയ്ക്കാനെത്തിയ ഊരിലെ പാപ്പാള്‍ എന്ന സ്ത്രീയാണ് ആദ്യം കണ്ടത്.
കുഞ്ഞിന്റെ കരച്ചില് കേട്ടാണ് ഇവര്‍ സംഭവസ്ഥലത്തെത്തിയത്. ശേഷം ഇവര്‍ നാട്ടുകാരെയും അഗളി പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ ദേഹമാസകലം പുഴുവരിച്ച നിലയിലായിരുന്നു.