ലഖ്നൗ: അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അമേഠിയും റായ്ബറേലിയുമടക്കം 51 മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. യുപിയിലെ 14 മണ്ഡലങ്ങളിലും ബീഹാറില്‍ അഞ്ച് മണ്ഡലങ്ങളിലുമാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. പരമാവധി വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ശ്രമങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍.
രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും ഇഞ്ചോടിഞ്ച് മത്സര പോരാട്ടം കാഴ്ച വെയ്ക്കുന്ന അമേഠിയടക്കം ശ്രദ്ധേയമായ നിരവധി മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലഖ്നൗവുമാണ് ഉത്തര്‍പ്രദേശിലെ പ്രധാനപ്പെട്ട മറ്റ് രണ്ട് മണ്ഡലങ്ങള്‍.
യുപിയില്‍ 14 മണ്ഡലങ്ങളും റായ്ബറേലിയില്‍ അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഇതോടെ രാജസ്ഥാനിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. മധ്യപ്രദേശിലെ 7ഉം, പശ്ചിമബംഗാളിലെ 8ഉം മണ്ഡലങ്ങളുലും അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.