വാഷിങ്ങ്ടണ്‍: ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്കെല്ലാം എതിരെ ഉപരോധം കൊണ്ടു വരാന്‍ ഒരുങ്ങുകയാണ് അമേരിക്ക. ഇന്ത്യ, ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, തായ്വാന്, തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്ക് നേരത്തെ ഇളവ് നല്‍കിയിരുന്നു. ഈ രാജ്യങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ സാമ്പത്തിക ഉപരോധം കൊണ്ടു വരുന്നത്.
അമേരിക്ക കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉപരോധം ഏര്‍പ്പെടുത്തിയത് ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് രാജ്യങ്ങളെ വിലക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങള്‍ക്ക് ഉപരോധത്തില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ രാജ്യങ്ങള്‍ക്കുള്ള ഇളവ് പിന്‍വലിക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. മെയ് രണ്ടുമുതല്‍ തീരുമാനം നിലവില്‍ വരുമെന്നാണ് അമേരിക്ക പറയുന്നത്.
ഇറാന്റെ ആണവ പദ്ധതികള്‍ നിര്‍ത്തിവയ്പ്പിക്കുക എന്നതും അമേരിക്കയുടെ ലക്ഷ്യമാണ്. ഇതാണ് അവരുടെ പ്രധാന വരുമാനമാര്‍ഗമായ അസംസ്കൃത എണ്ണ കയറ്റുമതി തടയാനായി അത് വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.