ന്യൂഡല്‍ഹി: സംശയകരമായ പണമിടപാടുകളെ തുടര്‍ന്ന് 1700 ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തില്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. നിരീക്ഷണത്തിലിരിക്കുന്ന അക്കൗണ്ടുകളിലേക്കു തെരഞ്ഞെടുപ്പിനു മുന്‍പായി സംശയകരമായ സാഹചര്യത്തില്‍ പണം നിക്ഷേപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മിഷന്റെ നടപടി.
10000 രൂപ വീതം 1.7 കോടി രൂപയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. വോട്ടിനായി സ്ഥാനാര്‍ത്ഥികള്‍ ആരെങ്കിലും പണം നല്കുന്നതാണോ എന്നു പരിശോധിക്കുമെന്ന് കമ്മിഷന് അധികൃതര്‍ പറഞ്ഞു. ആദായനികുതി വകുപ്പും ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.