ന്യൂഡല്‍ഹി: മിഷന് ശക്തിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ അഭിസംബോധ ചട്ടലംഘനമല്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തൃപ്തികരമല്ലെന്നു സിപിഎം. ഔദ്യോഗിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തോ എന്നത് മാത്രമല്ല വിഷയമെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കമ്മീഷന് കത്തയച്ചു.
ഔദ്യോഗിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തോ എന്നത് മാത്രമല്ല വിഷയം. സ്ഥാനാര്‍ത്ഥി കൂടി ആയിരിക്കേ ശാസ്ത്രനേട്ടം പറയാന്‍ മോഡി പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തത് ചട്ട ലംഘനമാണ്. അഭിസംബോധനയ്ക്ക് ശേഷം മോഡിയും ബിജെപി നേതാക്കളും ഇതിനെ സര്‍ക്കാര്‍ നേട്ടമായി തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ അവകാശപ്പെട്ടു. ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ക്ക് നടത്താവുന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി ഔദ്യോഗിക മാധ്യമങ്ങള്‍ വഴി നടത്തിയത്. ഈ വിഷയങ്ങള്‍ കൂടി കമ്മീഷന് പരിഗണിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
മോഡിയുടെ അഭിസംബോധനയ്ക്ക് നല്കിയ അതേ പ്രാധാന്യം ഔദ്യോഗിക മാധ്യമങ്ങള്‍ മറ്റു ദേശീയ പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനയ്ക്കും നല്കാന് കമ്മീഷന് നിര്‍ദ്ദേശിക്കണമെന്നും യെച്ചൂരി കത്തില്‍ പറഞ്ഞു.
മിഷന് ശക്തി അഭിസംബോധനയില്‍ മോഡിക്ക് നേരത്തെ ഇലക്ഷന് കമ്മീഷന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.മോഡി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചില്ലെന്നായിരുന്നു കമ്മീഷന് വ്യക്തമാക്കിയത്. മോഡി ഇതിനായി ഔദ്യോഗിക മാധ്യമങ്ങളായ ദൂരദര്‍ശനെയോ ഓള് ഇന്ത്യാ റേഡിയോയോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും കമ്മീഷന് കണ്ടെത്തിയിരുന്നു.