കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ ചങ്കൂറ്റമുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ പറയാന്‍ താന്‍ ധൈര്യം കാണിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.