ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മിഷന് ശക്തി പ്രഖ്യാപന പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രസംഗത്തിന്റെ പകര്‍പ്പ് കമ്മീഷന് ആവശ്യപ്പെട്ടു.
മോഡി മാര്‍ച്ച് 27 ന് ഉച്ചയ്ക്ക് ശേഷം ഇലക്ട്രോണിക് മീഡിയ വഴി മിഷന് ശക്തിയെ കുറിച്ച് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണോ എന്ന് കമ്മീഷന് ഏര്‍പ്പെടുത്തിയ കമ്മിറ്റി അടിയന്തരമായി പരിശോധിക്കുമെന്ന് ഇലക്ഷന് കമ്മീഷന് പറഞ്ഞു.
മോഡിയുടെ പദ്ധതി പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.
അതെസമയം, ദേശ സുരക്ഷയേയും ദുരന്ത നിവാരണത്തേയും സംബന്ധിച്ച കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് കീഴില്‍ വരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.