ന്യൂഡല്‍ഹി: പാകിസ്താന് ചാരനായി പ്രവര്‍ത്തിച്ച ഡല്‍ഹി സ്വദേശി അറസ്റ്റില്‍. 42കാരനായ മുഹമ്മദ് പര്‍വേസിനെയാണ് രാജസ്ഥാന് പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്താന് ചാരസംഘടനയായ ഇന്റര്‍ സര്‍വ്വീസസ് ഇന്റലിജന്‍സിന്(ഐഎസ്ഐ) വേണ്ടിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നെതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
അതേസമയം, ഇയാള്‍ ഐഎസ്ഐ ചാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പതിനെട്ട് വര്‍ഷത്തിനിടെ പതിനേഴ് തവണ പാകിസ്താനില്‍ പോയിട്ടുണ്ടെന്നും മുഹമ്മദ് പര്‍വേസ് കുറ്റസമ്മതം നടത്തിയതായാണ് വിവരം. വ്യാജ വിസയുടെ പേരില്‍ ആളുകളില്‍ നിന്നും കൈപ്പറ്റുന്ന തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് നിരവധി സിം കാര്‍ഡുകള്‍ ഇയാള്‍ സ്വന്തമാക്കിയിരുന്നു. അതുവഴിയാണ് പാകിസ്താനിലേക്ക് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്.
അതേസമയം, ഫേക്ക് ഐഡന്റിറ്റി ഉപയോഗിച്ച് ഹണി ട്രാപ് രീതിയിലൂടെയാണ് ഇയാളെ പോലീസ് കുടുക്കിയത്.