ഗുവഹാട്ടി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരിഹാസ വിമര്‍ശനവുമായി ബിജെപി ദേശീയ ജനറല്‍ റാം മാധവ് രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനില്‍ പോയി മത്സരിച്ചാല്‍ ഒരുപക്ഷെ വിജയിച്ചേക്കുമെന്നാണ് റാം മാധവിന്റെ പരിഹാസം.
പ്രതിപക്ഷത്തെ നേതാക്കളുടെ ട്വീറ്റുകള്‍ പാകിസ്താനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെടുന്നതെന്നും അയല്‍രാജ്യത്ത് പോയി തെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ അവര്‍ ഒരുപക്ഷെ വിജയിച്ചേക്കും. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അവസ്ഥ അതാണെന്നും റാം മാധവ് പരിഹസിച്ചു.
പാകിസ്താന് വേണ്ടിയാണോ ഇന്ത്യയ്ക്കുവേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കള്‍ പോരാടുന്നതെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുന്നില്ലെന്നും മാധവ് പറഞ്ഞു.