വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്. അതിനാല്‍ ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയവക്കെതിരെ പാകിസ്താന് സുസ്ഥിരവും ശക്തവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാകുന്നത് ഏറെ അപകടകരമാണ്. സംഘര്‍ഷം ഒഴിവക്കാനുള്ള ഉത്തരവാദിത്യം പാകിസ്താനുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. അതിനാല്‍ ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയവക്കെതിരെ നടപടികള്‍ ശക്തമാക്കണമെന്ന് പാകിസ്താന് അമേരിക്ക നിര്‍ദേശം നല്കി.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കരുതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീകരര്‍ക്കെതിരെ മുമ്പ് സ്വീകരിച്ചതുപോലുള്ള നടപടികളല്ല വേണ്ടതെന്നും വൈറ്റ് ഹൗസ് വക്താക്കള്‍ പറഞ്ഞു. സുസ്ഥിരവും ശക്തവുമായ നടപടിയാണ് വേണ്ടത്. തീവ്രവാദത്തെ ഇല്ലാതാക്കാന്‍ പാകിസ്താന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ചെലുത്താനുള്ള നീക്കം അമേരിക്ക തുടരുകയാണെന്നും ഇവര്‍ വ്യക്തമാക്കി.