മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ എന്ന വിശേഷണത്തോടെ എത്തുന്ന ദ് ഗാംബ്ലര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തു വന്നു. അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ ആന്‍സണ്‍ പോള്‍ ആണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. സംവിധായകന് ടോം ഇമ്മട്ടി ഒരു മെക്സിക്കന്‍ അപാരതയ്ക്കു ശേഷം ഒരുക്കുന്ന ചിത്രം തങ്കച്ചന് ഇമ്മാനുവെല്‍ ആണ് നിര്‍മ്മിക്കുന്നത്.
സിനിമയില്‍ ആന്‍സണ്‍ പോളിന്റെ നായികാ വേഷത്തില്‍ എത്തുന്നത് ഡയാന ഹമീദാണ്. ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നതും ടോം ഇമ്മട്ടി തന്നെയാണ്. ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. പ്രകാശ് വേലായുധന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്. ചിത്രം ഏപ്രില്‍ മാസം തിയറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.