തിരുവനന്തപുരം: കടലില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്കി. കേരളം, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്ത് 19ന് വൈകുന്നേരം 5.30 മണി മുതല്‍ 20ന് രാത്രി 11.30 വരെ 1.8 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ ഉയരത്തിലും, ലക്ഷദ്വീപ് കര്‍ണാടക തീരത്ത് രാത്രി 8.30 മണി മുതല്‍ 11.30 വരെ 1.7 മീറ്റര്‍ മുതല്‍ 2.1മീറ്റര്‍ ഉയരത്തിലും തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരമാല മുന്നറിയിപ്പ് ഉള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.