ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും റോബര്‍ട്ട് വാദ്രക്കുമെതിരെ അഴിമതി ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രവാസി വ്യവസായി സിസി തമ്പി, ആയുധ ഇടപാടുകാരന് സഞ്ജയ് ബണ്ഡാരി എന്നിവരുമായി രാഹുലിനും വാദ്രക്കും അടുത്ത ബന്ധമുണ്ടെന്നാണ് സ്മൃതി ഇറാനി ആരോപിക്കുന്നത്.
തമ്പിക്കെതിരെയും ബണ്ഡാരിക്കെതിരെയുമുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തില്‍ വാദ്രയ്ക്കും, രാഹുലിനുമുള്ള ബന്ധങ്ങള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയെന്ന് സ്മൃതി ഇറാനി പറഞ്ഞു.ആയുധ ഇടപാടുകാരനായ സഞ്ജയ് ബണ്ഡാരിയുടെ ഭൂമി ഇടപാടില്‍ രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടെന്നും സ്മൃതി ഇറാനി ആരോപിച്ചു. 2009ലെ പെട്രോളിയം ഇടപാടുകളിലെ തട്ടിപ്പില്‍ സിസി തമ്പിയുടെ കമ്പനി പങ്കാളിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.