ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റെതാണ്, ബിജെപിയുടേത് അല്ലെന്ന് മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. സൈനീക ആക്രമണങ്ങളുടെ ഖ്യാതി ബിജെപി സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നും ചിദംബരം.
പാകിസ്താനില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഖ്യാതി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ രാഷ്ട്രീയ യോഗങ്ങളില്‍ പോലും ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്റെ ഖ്യാതിക്കായി വാദിച്ചു. ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റെതാണ് ,ബിജെപിയുടേത് അല്ലെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവേയായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം.