ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് തീവ്രവാദികളുടെ ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും ജമ്മുകാശ്മീരിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കൂടാതെ അഞ്ച് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്.
ഏറ്റുമുട്ടലിന് ശേഷമുള്ള തെരച്ചിലിനിടയിലാണ് ജവാന്മാര്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. രാവിലെ മുതല്‍ ഹദ്വാരയില്‍ വെടിവയ്പ്പ് തുടരുകയായിരുന്നു. ഹന്ദ്വാര മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു ഭീകരനെ സൈന്യം പിടികൂടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ന് രാവിലെയും കുപ്വാരയില് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.