അമൃത്സര്‍: അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ ഒരു വിമാനത്താവളം കൂടി അടച്ചു. പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനമാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. ഇവിടെ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചു വിട്ടു.
സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ അടക്കുന്ന അഞ്ചാമത്തെ വിമാന താവളമാണ് അമൃത്സറിലേത്. നേരത്തെ ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട്, ലെ എന്നീ വിമാന താവളങ്ങള്‍ അടച്ചിരുന്നു.
അതിര്‍ത്തി കടന്ന് പാക് പോര്‍വിമാനങ്ങള്‍ ആക്രമണം നടത്താന്‍ മുതിര്‍ന്നതോടെയാണ് വിമാനത്താവളങ്ങള്‍ അടച്ചത്. പഞ്ചാബിലെയും ജമ്മു കാശ്മീരിലെ മറ്റ് വിമാനത്താവളങ്ങളുടെയും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. എല്ലായിടത്തും അതീവ ജാഗ്രത പുലര്‍ത്തണമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്